ഇരട്ടക്കുട്ടികളാൽ സമ്പന്നം ഈ വിദ്യാലയം

Local News

വെളിയങ്കോട്: വെളിയങ്കോട് എ.എൽ.പി സ്കൂളിലെത്തിയാൽ കാണുന്നതെല്ലാം ഒരേ മുഖം. പന്ത്രണ്ട്‌ ‌ ഇരട്ടകുട്ടികളാണ് ഈ വർഷം വിദ്യാലയത്തിൽ പഠനത്തിനായി എത്തിയിട്ടുള്ളത്‌. കഴിഞ്ഞ അധ്യയന വർഷം പതിനാല് ഇരട്ടകുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു. ഈ വർഷം മൂന്ന് ഇരട്ടകളാണ് പ്രവേശനം നേടിയത്. പനങ്ങാട്ടയിൽ റഷീദ് ,ഫാസില എന്നിവരുടെ മക്കളായ സൻവ , സൻസ എന്നിവർ ഒന്നാം ക്ലാസിലും ,
മുച്ചുകുട്ടത്തിൽ സൈനുദ്ദീൻ എം, സജില പി എന്നിവരുടെ മക്കളായ സിയാദ് , സൈദ്‌ എന്നിവർ നാലാം ക്ലാസിലും , കുമ്മില്‍ മുജീബ് ,ആബിദ എന്നിവരുടെ മക്കളായ മിസ്ബ,മിൻഹ എന്നിവർ മൂന്നാം ക്ലാസിലും , ചുള്ളിയിൽ റഹീം ,സജിന എന്നിവരുടെ മക്കളായ ശബ, ഷസ മൂന്നാം ക്ലാസിലും, കൈപ്പറമ്പിൽ ബാദുഷ ,ഹാജറ എന്നിവരുടെ മക്കളായ ഷാസിയ ,നാസിയ എന്നിവർ മൂന്നാം ക്ലാസിലും, വെളുത്തെടുത്ത് സുരേഷ് പി വി , വിദ്യ എന്നിവരുടെ മക്കളായ വൈഗ ,ശിഖ എന്നിവർ നാലാം ക്ലാസിലും പഠിച്ചു കൊണ്ടിരിക്കുന്നു.ചേന്നമംഗലം എ.എൽ .പി സ്കൂളിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു. ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സൈദ് പുഴക്കര, ബ്ലോക്ക് മെമ്പർ അജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ പ്രിയ എന്നിവർ സംസാരിച്ചു. അധ്യാപകൻ സക്കീർ സ്വാഗതവും, സുജിനി വാസ്‌ നന്ദിയും പറഞ്ഞു