ഗീതക്കും വിഷ്ണുവിനുംപുതുജീവിതം തുടങ്ങാന്‍കൈപിടിച്ചു നല്‍കിമുസ്ലിം ലീഗ്യാഥാത്ഥ കേരളാ സ്‌റ്റോറി

Local News

മലപ്പുറം: ഗീതക്കും വിഷ്ണുവിനും പുതുജീവിതം തുടങ്ങാന്‍ കൈപിടിച്ചു നല്‍കി മുസ്ലിം ലീഗ്. വര്‍ഷങ്ങളായി വേങ്ങര വലിയോറ മനാട്ടിപ്പറമ്പിലെ റോസ്മാനറില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിനിയായ ഗീതയുടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിന്റെയും വിവാഹമാണ് ഇന്ന് രാവിലെ വേങ്ങര പറമ്പില്‍ പടി അമ്മാഞ്ചേരി കാവില്‍വെച്ച് നടന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് വിവാഹം നടത്തിയത്. പല കാരണങ്ങളാലും ഒറ്റപെട്ട് പോവുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എം ഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മാനര്‍. ഇവിടെ വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മയോടും സഹോദരിയോടുമൊപ്പം എത്തിയതാണ് ഗീതയും. വാര്‍ഡ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കല്യാണക്കത്ത് അടിച്ച് ക്ഷണിച്ച പരിപാടിയില്‍ ജാതി – മത- രാഷ്ട്രീയ ഭേദ്യമന്ന്യേ നിരവധി പേരാണ് പങ്കെടുത്തത്.

വിവാഹം നടത്തി കൊടുക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വിവാഹത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് പ്രത്യേക സല്‍ക്കാരവും ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. സമാനമായ രീതിയില്‍ ഇതിനു മുമ്പും വിവാഹം ലീഗ് പ്രവര്‍ത്തകര്‍ നടത്തി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും വിവാഹം ഒരു നാട് ജാതിമതഭേദമില്ലാതെ വലിയ ആഘോഷമാക്കി മാറ്റുകയായിരുന്നു.

ഇന്നു രാവിലെ 8 നും, 8.30 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തില്‍ ക്ഷേത്രപൂജാരി ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത്. തുടര്‍ന്ന് നടത്തുന്ന വിവാഹ സല്‍ക്കാരത്തിന് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.