ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത്അകത്തു കയറി മോഷണംപ്രതി പിടിയിലായത് ബാറില്‍നിന്ന്

Local News

മലപ്പുറം: ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി മോഷണം,
പ്രതി പിടിയിലായത് ബാറില്‍നിന്ന് .മലപ്പുറം വളാഞ്ചേരിയിലെ ഹോട്ടലില്‍ കയറി മോഷണം നടത്തിയയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.ക്യാഷ് കൗണ്ടറില്‍ നിന്നും പണം മോഷ്ടിച്ച വളാഞ്ചേരി സ്വദേശി പരപ്പില്‍ അജ്മലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം വളാഞ്ചേരി കോഴിക്കോട് റോഡില്‍ വെജ് വി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്തു അകത്തു കയറി ക്യാഷ് കൗണ്ടറില്‍ നിന്നും പണം മോഷ്ടിച്ച വളാഞ്ചേരി സ്വദേശി പരപ്പില്‍ അജ്മലിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 മണിയോടെയാണ് മോഷണം നടന്നത്. കട ഉടമ രാവിലെ ഹോട്ടല്‍ തുറക്കാന്‍ വന്നപ്പോള്‍ ആണ് മോഷണം നടന്നതായി അറിയുന്നത്. ഉടനെ തന്നെ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഹോട്ടലിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. വളാഞ്ചേരി സ്വാഗത് ബാറില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പ്രതി മുമ്പും കടയില്‍ കയറി ബാറ്ററി മോഷണം നടത്തിയത്തിന് പിടിയിലായിരുന്നു. നിരവധി കേസില്‍ പ്രതിയായായ ഇയാളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.