മലപ്പുറത്തുനിന്നും ഹജ്ജിന് പോയ വീട്ടമ്മ മക്കയില്‍ മരിച്ചു

Local News

മലപ്പുറം: മലപ്പുറത്തുനിന്നും ഹജ്ജിന് പോയ വീട്ടമ്മ മക്കയില്‍ മരിച്ചു. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ തേഞ്ഞിപ്പലം സ്വദേശിനി മരിച്ചു. നീരോല്‍പ്പാലത്തെ പരേതനായ പൊന്നച്ചന്‍ നാലു കണ്ടത്തില്‍ ബീരാന്റെ ഭാര്യ കുപ്പാട്ടില്‍ സഹീദ (60) യാണ് മരണപ്പെട്ടത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി കഴിഞ്ഞ ദിവസം ഹജ്ജിനായി മക്കയിലെത്തിയ സഹീദ ഹറമില്‍ വെച്ച് കുഴഞ്ഞു വീണാണ് മരണപ്പെട്ടത്.
മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ്.മക്കള്‍:ഷബ്‌നാസ്,സാബിറ,സമീന,പരേതനായ ബഷീര്‍ .മരുമക്കള്‍: മുഹമ്മദ് അസ്ലം ,മുജീബ് ,നിസാര്‍ .