കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിയ കത്തി കണ്ടെടുത്തു

Crime Local News

തിരൂരങ്ങാടി: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യവേ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൃത്യത്തിനുപയോഗിച്ച കത്തി കണ്ടെടുത്തു. യുവതിയെ കുത്തിയ ശേഷം സ്വയം കഴുത്തറുത്ത വയനാട് മൂലങ്കാവ് സ്വദേശി സനിൽ (25) ശേഷം കത്തി ജനലിലൂടെ പുറത്തേക്കെറിഞ്ഞിരുന്നു. ഇതാണ് പൊലീസ് കണ്ടെടുത്തത്.
പ്രതി ഐ.സി.യുവിൽ തുടരുകയാണ്. പ്രതിക്ക് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്നാറിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വ്യാഴാഴ്ച രാത്രി 11ഓടെ തിരൂരങ്ങാടി വെന്നിയൂരിനടുത്തു വച്ചായിരുന്നു സംഭവം.