ജോലിക്കിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരുക്ക്

Local News

മലപ്പുറം: ജോലിക്കിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു.വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനത്തിനിടയിലാണ് അപകടം.അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മത്തീബിനാണ് പരിക്കേറ്റത്.
വളാഞ്ചേരി കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നവീകരണ പ്രവര്‍ത്തനത്തിനിടയിലാണ് അപകടം ഉണ്ടായത്.കെട്ടിട നവീകരണ പവര്‍ത്തനത്തിനായി കോണ്‍ഗ്രീറ്റ് സ്ലാബ് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. രാത്രി 11.50ന് അന്യസംസ്ഥാന തൊഴിലാളി മത്തീബ് ജോലിക്കിടയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെക്ക് വീഴുകയായിരുന്നു.കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ട കാറിന് മുകളിലേക്കാണ് മത്തീബ് വീണത്.അപകടത്തില്‍ പരിക്കെറ്റ മത്തീബിനെ ഉടന്‍ തന്നെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കാറിനും സാരമായ തകരാറുകള്‍ സംഭവിച്ചു.