കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു

Local News

മഞ്ചേരി: കാറിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. പാലക്കുളം ഹില്‍ടോപ്പില്‍ താമസിക്കുന്ന ലിയാഖത്തലിയുടെ മകന്‍ ജാന്‍ഷില്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ മഞ്ചേരി ജസീല ജങ്ഷനിലാണ് അപകടം. നോമ്പ് തുറക്കാനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഉടനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേരി ഇ.കെ.സി കോളജിലെ അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. മാതാവ്: റംല.
സഹോദരങ്ങള്‍: റിനീഷ, ലിയാന, ജൈഷദ്.

റിപ്പോർട്ട് :ബഷീർ കല്ലായി