നീരജ് ചോപ്രയ്ക്ക് ആദരം; എല്ലാ വർഷവും ജാവലിൻ ത്രോ മത്സരങ്ങൾ

India News Sports

ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ അത്‌ലറ്റിക്‌സിൽ ആദ്യമായി സ്വർണ മെഡൽ നേടിയ നീരജ് ചോപ്രോയ്ക്കുള്ള ആദരസൂചകമായി എല്ലാ വർഷവും ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. നീരജ് ചോപ്രോയെ അഭിനന്ദിക്കുന്നതിനായി ഡൽഹിയിൽ വെച്ച് ചേർന്ന യോഗത്തിലാണ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആസൂത്രണ സമിതി ചെയർമാൻ ലളിത് ഭാനോട്ട് ഈ കാര്യം അറിയിച്ചത്.

ഒളിംപിക്സിൽ നീരജ് ചോപ്ര സ്വർണം നേടിയ ആഗസ്ത് ഏഴിന് എല്ലാ വർഷവും രാജ്യമൊന്നാകെ ജാവലിൻ ത്രോ മത്സരങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലളിത് ഭാനോട്ട് പറഞ്ഞു. ഇതിനോടൊപ്പം ജാവലിൻ ത്രോ വ്യാപകമായി പ്രചരിപ്പിക്കാനും ശ്രമിക്കുമെന്നും എല്ലാ വർഷവും മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ഇതും ലക്ഷ്യമിടുന്നുണ്ടെന്നും നീരജിനെ അനുമോദിച്ചു സംസാരിക്കുന്നതിനിടയിൽ അദ്ദേഹം വിശദീകരിച്ചു.