അമ്യത് മഹോത്സവത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Local

പെരിന്തല്‍മണ്ണ : ആസാദിക്കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി ഐ.എച്ച്.ആര്‍.ഡി. ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യുണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി. കെ. പെരിന്തല്‍മണ്ണയും സ്‌നേഹ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ എസ്. ഷബീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എ.ഷറഫലി, എം. ജിതേശ്, ഫാത്തിമ മെഹ്നാസ് എന്നിവര്‍ നേതൃത്വം നല്‍കി.