ആര്യാടന്‍ വായനയിലൂടെ ലോകത്തെ അറിഞ്ഞ നേതാവ്: ഡോ: ശശി തരൂര്‍ എം.പി.

Keralam News Politics

നിലമ്പൂര്‍: വായനയിലൂടെ ലോകത്തെ അറിഞ്ഞ നേതാവാണ് ആര്യാടന്‍ മുഹമ്മദെന്ന് ഡോ.ശശി തരൂര്‍ എം.പി. അദ്ദേഹം വായനയിലൂടെ നേടിയെടുത്ത വിജ്ഞാനം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.എടക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചര്‍ക്ക അസ്സറ്റ് ഫോര്‍ ഹ്യൂമണ്‍ സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ ആര്യാടന്‍ മുഹമ്മദ് ന്റെ ഓര്‍മ്മക്ക് നിര്‍മ്മിച്ച ലൈബ്രറി കെട്ടിടം സ്‌കൂളിനായി സമര്‍പ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നാവണമെന്ന കാഴചപ്പാടോടെ മുന്നോട്ട് പോകാന്‍ സാധിക്കണം. ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ക്ക് കോട്ടം തട്ടാതെ മുന്നോട്ട് പോവാനുള്ള രാഷ്ട്രീയ കാഴ്ചപ്പാടുകളും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.
എന്ത് ചിന്തിക്കണം എന്നല്ല എങ്ങനെ ചിന്തിക്കണം എന്നാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും വ്യക്തമാക്കി.
ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ്, സ്‌കൂള്‍ പ്രധാനാധ്യാപിക ഷെര്‍ലി തോമസ്, പി.ടി.എ പ്രസിഡന്റ് ഷാജി എടക്കര, ചര്‍ക്ക ഭാരവാഹികളായ അലി മോന്‍ തടത്തില്‍ പി.നിധീഷ്, പി.കെ. നൗഫല്‍ ബാബു, സുനില്‍ പോരൂര്‍, റിയാസ് കല്ലന്‍, അഷ്‌റഫ് ഒടുവില്‍ പ്രസംഗിച്ചു.