ഐ എൻ എൽ. നേതാവിൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് എകൗണ്ട്, ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.

Keralam News

മലപ്പുറം: സ്വന്തം ഫോട്ടോയും, പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് എകൗണ്ട് ആരംഭിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഐ എൻ എൽ. ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. നിരവധി സുഹൃത്തുക്കൾക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നതായും, ചിലർക്ക് മെസഞ്ചർ വഴി പണം കടം ചോദിച്ച് മെസേജ് വരുന്നതായും സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

വ്യാജ ഫേസ്ബുക്ക് എകൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി പണം കടം ചോദിച്ച് തട്ടിപ്പ് നടത്തുന്ന ഗൂഢ സംഘങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. പ്രമുഖരടക്കം പലരുടെ പേരിലും വ്യാജ എകൗണ്ടുകൾ ഉണ്ടാക്കി പലരും ഈ തട്ടിപ്പിൽ പെട്ട് വഞ്ചിതരാവുന്നുമുണ്ട്. ഇത്തരം സാമൂഹിക വിരുദ്ധരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്ന് മുജീബ് ഹസ്സൻ പരാതിയിൽ ആവശ്യപ്പെട്ടു. പരാതി മലപ്പുറം സൈബർ ക്രൈം പോലീസിന് കൈമാറിയിട്ടുണ്ട്.