അജ്ഞാതന്റെ ആക്രമണത്തില്‍ രണ്ടു വയസുകാരിസഹറാ ബത്തൂല്‍ അന്ത്യയാത്ര ആയത് മൂത്തമ്മക്കൊപ്പം

Keralam News

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്പ്രസ്സില്‍ അജ്ഞാതന്റെ ആക്രമണത്തെ തുടര്‍ന്ന് രണ്ടു വയസുകാരി സഹറാ ബത്തൂല്‍ അന്ത്യ യാത്ര ആയത് മൂത്തമ്മക്കൊപ്പം. ചാലിയത്തെ സഹോദരിയുടെ വീട്ടില്‍ നോമ്പ് തുറക്കാന്‍ എത്തിയതായിരുന്നു മരിച്ച കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്തും ബന്ധു റാസിഖും. തിരികെ പോകുമ്പോള്‍ സഹോദരി ജസീലയുടെ മകള്‍ സഹ്‌റയെ കൂടെക്കൂട്ടി. മൂവരും കണ്ണൂരിലെ വീട്ടിലേക്കുള്ള
യാത്രക്കിടെയാണ് ആക്രമണം ഉണ്ടായായത്. ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ട റാസിഖ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മരിച്ച സഹറ ചാലിയം സ്വദേശിയായ ശുഐബ് സഖാഫിയുടെ ഇളയ മകളാണ്. മാതാവ് ജസീല കാരന്തൂര്‍ മര്‍കസ് സഹ്‌റ അധ്യാപികയാണ്. ഉംറക്ക് വേണ്ടി പുറപ്പെട്ട ശുഐബ് സഖാഫി മദീനയിലാണ്. മകളുടെ മരണമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെടുന്നുണ്ട്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സഹ്‌റയുടെ മൃതദേഹം ചാലിയത്തേക്കും റഹ്മത്തിന്റെ മൃതദേഹം മട്ടന്നൂരിലേക്കും കൊണ്ടുപോകും. മട്ടന്നൂര്‍ ബദ്രിയ്യ മന്‍സിലില്‍ ഷംസുദ്ദീന്റെ ഭാര്യ ആണ് റഹ്മത്ത്.
മരിച്ച കണ്ണൂര്‍ കോടോളിപ്രം സ്വദേശി നൗഫിഖിന് ഇവരുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ട്രെയിനില്‍ തീപിടിച്ചതോടെ പരിഭ്രാന്തരായ ഇവര്‍ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് നിഗമനം. ഓടുന്ന ട്രെയിനില്‍ നിന്ന് വീണതിന് സമാനമായ പരുക്കുകളാണ് മൂവര്‍ക്കുമുള്ളത്.