കമ്മീഷണർക്ക് നൽകിയ പരാതിയിൽ പരിഹാരമായില്ല ഹാജറാ നജ ഐ ജിക്ക് നേരിട്ട് പരാതി നൽകി.

Keralam News

കോഴിക്കോട് : ഫാത്തിമ ഹോസ്പിറ്റലിൽ നിന്നും ചികിത്സ പിഴവ് കാരണം കുട്ടി മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം സ്വദേശിയായ മാതാവ് ഹാജറ നജ മാർച്ച്‌ 6ന് നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയെ തുടർന്ന് 6 ദിവസം കഴിഞ്ഞിട്ടും മൊഴി പോലും എടുക്കാൻ പോലീസ് തയ്യാറായില്ല. ഇതിനെ തുടർന്ന് ആറ് ദിവസങ്ങൾക്ക് ശേഷം മാർച്ച്‌ 13ന് കോഴിക്കോട് കമ്മീഷണറെ ആംബുലൻസിൽ എത്തി നേരിട്ട് കാണുകയും പരാതി ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ 3 ദിവസം കഴിഞ്ഞിട്ടും എഫ് ഐ ആർ ഉൾപ്പെടെ ഉള്ള ഒരു നടപടികളും സ്വീകരിച്ചില്ല. കമ്മീഷണറിലുള്ള പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ട ഹാജറ നജ ആംബുലൻസിൽ കോഴിക്കോട് ഐ ജി ഓഫീസിലെത്തി നേരിട്ട് ഐ ജിക്ക് പരാതി നൽകി. 100% ഈ വിഷയത്തിൽ ഇടപെടാം എന്നും കേസുകൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും ഉറപ്പു നൽകി. എഫ് ഐ ആർ തയ്യാറാക്കിയിട്ടില്ലെങ്കിൽ തുടർനടപടിയുമായി സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതാണ്.
ഹാജറക്കൊപ്പം ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ നിസാമി കുന്ദ മംഗലം കൺവീനറും മനുഷ്യാവകാശ പ്രവർത്തകരുമായ നൗഷാദ് തെക്കയിൽ, ഭാര്യ എളാപ്പയായ അബ്ദുറഹ്മാൻ, സഹോദരി ഫർസാനയും,ടി വി, റിയാസ് കണ്ടമ്പിലാക്കൽ എന്നിവർ നജക്കൊപ്പം ഉണ്ടായിരുന്നു.