ആര്‍ കെ രവിവര്‍മ സംസ്ഥാന കവിതാ പുരസ്‌കാരം പൂജ ഗീതക്ക്

Keralam Local

മലപ്പുറം: ഭാഷാശ്രീ മുന്‍ മുഖ്യ പത്രാധിപര്‍ ആര്‍ കെ രവിവര്‍മ സംസ്ഥാന കവിതാ പുരസ്‌കാരം യുവ എഴുത്തുകാരിയും അധ്യാപികയുമായ പൂജ ഗീതക്ക്. കോഴിക്കോട് ടി ബി എസ് പൂര്‍ണ പബ്ലിക്കേഷന്‍സ് 2021 ല്‍ പ്രസിദ്ധീകരിച്ച പൂജ ഗീതയുടെ ‘കൊത്തിവെച്ച ശീലകള്‍ക്കും പറയാനുണ്ട്’ എന്ന കവിതാ സമാഹരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 15ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പേരാമ്പ്ര റീജിയണല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി ശ്രീ അഹ്മദ് ദേവര്‍കോവില്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.
മഞ്ചേരി മേലാക്കം സ്വദേശിയായ ഡോ. പൂജ ഗീത കോഴിക്കോട് ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജ് സംസ്‌കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ്. റിട്ടയേര്‍ഡ് ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥന്‍ പെരിന്തല്‍മണ്ണ ത്രിവേണിയില്‍ പി ഹരിഹരന്‍ – കമല ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പ്രവീണ്‍. മക്കള്‍ നവ്യ ജി പ്രവീണ്‍, നമ്യ ജി പ്രവീണ്‍.