കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍; മന്ത്രി ആന്‍്‌റണി രാജു

Keralam News

സാമ്പത്തിക പ്രതിസന്ധിയിലാണ് കെ.എസ്.ആര്‍.ടി.സി. ഈ അവസ്ഥയില്‍ മുന്നോട്ട് പോവാന്‍ പ്രയാസമാണെന്നും മന്ത്രി ആന്‍്‌റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടിസി. സി.എം.ഡി യുടെ ലേ ഓഫ് നിര്‍ദേശം വന്നിട്ടില്ലെന്നും വന്നാല്‍ നയപരമായിട്ടുള്ള തിരുമാനങ്ങള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.

4000ത്തോളം തൊഴിലാളികള്‍ക്ക് ലേ ഓഫ് നല്‍ക്കാന്‍ സി.എം.ഡി ശുപാര്‍ശ നല്‍കിയത് എന്നാല്‍ തൊഴിലാളികളുടെ അഭിപ്രായം ചോദിച്ചിട്ടെ എന്തെങ്കിലും നടപടി എടുക്കുകയുള്ളൂ എന്ന് മന്ത്രി കൂട്ടിച്ചോര്‍ത്തു. തൊഴിലാളികളെ പിരിച്ചുവിടുക്കയോ ലേ ഓഫ് ചെയ്യുകയോ ചെയ്യാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുള്ളൂ എന്ന് സി.എം.ഡി ബിജു പ്രഭാകരന്‍ പറഞ്ഞിരുന്നു.