വനിതാ തടവുകാരുടെ യൂണിഫോം പരിഷ്‌ക്കരിക്കാനൊരുങ്ങുന്നു

Keralam News

തിരുവനന്തപുരം; കേരളത്തിലെ ജയിലുകളിലെ വനിതാ തടവുകാരുടെ യൂണിഫോം പരിഷ്‌ക്കരിക്കാനൊരുങ്ങുന്നു. നിലവിലെ വെള്ള നിറത്തിലുള്ള യൂണിഫോമിനു പകരം നെൈറ്റിയോ ചുരിദാറോ ആകണമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ‘വിഷന്‍ 2030 ‘ എന്ന പേരിൽ ജയില്‍ വകുപ്പ് രൂപരേഖ സമ്മർപ്പിച്ചിട്ടുണ്ട്.

അതിനോടൊപ്പം ജയിലിലെയും പുറത്തെയും ജോലികൾ ചെയ്യുന്ന തടവുകാർക്ക് ആ സമയങ്ങളിൽ ധരിക്കാനായി ട്രാക്സ്യൂട്ടോ ടീഷ‍ട്ടോ കൊടുക്കുന്നതും പരിഗണിക്കുന്നുണ്ട്. ആവശ്യഘട്ടങ്ങളിൽ വനിതാ തടവുകാർക്ക് സാരിയും ബ്ലൗസും ധരിക്കുന്നതിനുള്ള അനുമതിയും നൽകാനും ആലോചിക്കുന്നുണ്ട്.

പക്ഷെ പുരുഷ തടവുകാരുടെ യൂണിഫോം മാറ്റുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. യൂണിഫോം പരിഷ്കരണത്തോടൊപ്പം തടവുകാർക്ക് ജോലികൾക്കുള്ള പ്രതിഫലം കൂട്ടുന്നതടക്കമുള്ള മറ്റു ചില ശുപാർശകളും വിഷൻ 2030 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.