കേരളത്തിൽ പുതിയ റെയിൽവേ സോണിനു അനുമതിയില്ല

Keralam News

കേരളത്തിന് പുതിയ റെയിൽവേ സോൺ അനുവദിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉന്നയിച്ച ചോദ്ധ്യത്തിനു മറുപടിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ സോൺ അനുവദിക്കുന്നതിന് വരുമാനം ഉൾപ്പടെയുള്ള ഒരുപാട് വിഷയങ്ങൾ പരിഗണിക്കും.

ഇതിൽ കേരളം നൽകിയ അപേക്ഷ പരിശോധിച്ചെന്നും അത് പ്രായോഗികമല്ലെന്ന് വ്യക്താമാവുകയും ചെയ്തുവെന്നാണ് മന്ത്രി അറിയിച്ചത്. മാത്രമല്ല മധുര, തിരുവനന്തപുരം ഡിവിഷനുകളെ ലയിപ്പിക്കാനുള്ള നീക്കം നടക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ റെയിൽവേ വികസനം വേഗത്തിലാക്കുന്നതിനു വേണ്ടിയായിരുന്നു അപേക്ഷ നൽകിയിരുന്നത്.

എറണാകുളം ആസ്ഥാനമാക്കി തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളെ ചേർത്തുകൊണ്ട് ഒരു പുതിയ റെയിൽവേ സോൺ എന്ന ആവശ്യമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ മുന്നോട് വെച്ചിരുന്നത്. ഈ ആവശ്യത്തെ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ റെയിൽവേ മന്ത്രിയായ സുരേഷ് പ്രഭുവിനും മുഖ്യമന്ത്രി കത്തയച്ചിരുന്നു.