പീഡന പരാതി: യുവതിയുടെ പിതാവ് വീണ്ടും എ കെ ശശീന്ദ്രനെതിരെ

Keralam News

വീണ്ടും പീഡന പരാതിയുമായി മന്ത്രി എ.കെ ശശീന്ദ്രനെതിരെ യുവതിയുടെ പിതാവ്. ഇതിനു മുമ്പും മന്ത്രി പീഡനപരാതി ഒതുക്കി തീർത്തിട്ടുണ്ടെന്ന് ആരോപിച്ചാണ് ഇപ്പോൾ യുവതിയുടെ പിതാവ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിക്ക് പുറമെ എൻസിപി നേതൃത്വത്തിനും നേരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. പി സി ചാക്കോയ്ക്ക് ലാഭം മാത്രമാണ് നോട്ടമെന്നും എൻസിപിയെ പിഴിയുകയാണ് ലക്ഷ്യമെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

എന്ത് അടിസ്ഥാനത്തിലാണ് പി സി ചാക്കോ താൻ ഒരുപാട് ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പറഞ്ഞത് ചോദ്യം ചെയ്യുകയും ഇങ്ങനുള്ള ഓലപ്പാമ്പുകൾ കാട്ടി പീഡിപ്പിക്കാൻ നിക്കണ്ടായെന്നും യുവതിയുടെ അച്ഛൻ പറഞ്ഞു. മകൾക്കെതിരെയുള്ള പീഡന പരാതി നല്ലരീതിയിൽ പരിഹരിക്കണമെന്ന് പറഞ്ഞു ഒതുക്കി തീർക്കാൻ വന്ന മന്ത്രിയുടെ ഫോൺ സംഭാഷണം പുറത്ത് വന്നതിനെ തുടർന്ന് വിഷയം വിവാദമായി. ഇതിൽ മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു.