നാടകീയമായി കോടതിയിൽ നിന്നും മുങ്ങി സെസി സേവ്യർ

Keralam News

ആലപ്പുഴ: നാടകീയമായ രീതിയിൽ കോടതിയിലെത്തി എൽഎൽബി പാസ് ആവാതെ അഭിഭാഷകയായ സെസി സേവ്യർ. ജാമ്യ ലഭിക്കുമെന്ന് കരുതിയാണ് സെസി കോടതിയിലെത്തിയത്. വക്കാലത്തുമായി എത്തിയത് ഇവരുടെ ബന്ധുവായ അഭിഭാഷകനായിരുന്നു. ബാർ അസോസിയേഷൻ എതിർകക്ഷികൂടിയാണ് അഭിഭാഷകൻ.

അസോസിയേഷനിൽ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സെസി കീഴടങ്ങാനായി എത്തിയത്. എന്നാൽ ജാമ്യം ലഭിക്കില്ല എന്നറിഞ്ഞതും അവിടെ നിന്നും മുങ്ങുകയായിരുന്നു. സംഭവം ഇന്നലെ കാലത്ത് പതിനൊന്നു മണിയോടെയായിരുന്നു. കോടതിയുടെ പുറകെ സ്റ്റാർട്ട് ചെയ്തിട്ടിരുന്ന കാറിൽ കേറി രക്ഷപെടുകയായിരുന്നു. പോകുന്നത് കണ്ട അഭിഭാഷകന്മാരാണ് ഇത് അറിയിച്ചത്. ആൾമാറാട്ടം, വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് പ്രതിക്കു നേരെ കേസെടുത്തിരിക്കുന്നത്.

ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് പറഞ്ഞു അപേക്ഷ നൽകിയെങ്കിലും അത് പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞു മാറ്റി വെക്കുകയായിരുന്നു. തുടർന്ന് പോലീസ് വഞ്ചനാക്കുറ്റം കൂടി കൂട്ടിച്ചേർത്ത് കോടതിക്ക് റിപ്പോർട്ട് കൊടുത്തു. സെസിയെ കണ്ടുപിടിക്കുന്നതിനായി പോലീസ് മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.