മലയാളി ദമ്പതികൾ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

Keralam

മുംബൈ: മുംബൈയിലെ ഫ്ലാറ്റിൽ മലയാളി നവദമ്പതികൾ മരിച്ച നിലയിൽ. മുംബൈയിലെ ലോവർപരേൽ ഭാരത് ടെക്സ്റ്റെയിൽ മിൽ ടവറിൽ ഫ്‌ളാറ്റിലാണ് സംഭവം. തിരുവനന്തപുരം നാലാഞ്ചിറ ഓൾഡ് പോസ്റ്റ് ഓഫീസിൽ ലെയിൻ മൈത്രിയിൽ അജയകുമാർ, ഭാര്യ തക്കല സ്വദേശി സുജ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു തവണ കോവിഡ് ബാധിച്ച വ്യക്തിയാണ് അജയകുമാർ. തുടർന്ന് കാഴ്ച്ച ശക്തി മങ്ങുകയും ചെയ്തു. സുജയ്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതിന്റെയെല്ലാം നിരാശയിലായിരുന്നു ഇവർ എന്നാണു പോലീസ് നൽകിയ വിവരം. സോൻഡ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അജയകുമാറും ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്ന സുജയും 2020 നവംബറിലാണ് വിവാഹിതരായത്.

മകനെയും മരുമകളെയും ഓണത്തിന് നാട്ടിലേക്ക് പ്രതീക്ഷിച്ചിരിക്കുന്ന കുടുംബം. ഓണത്തിന് നാട്ടിലേക്ക് വരാന് ടിക്കറ്റ് എടുക്കുന്നകാര്യം ചൊവ്വാഴ്ച്ച വിളിച്ചപ്പോൾ അജയകുമാർ അച്ഛൻ മധുസൂധരൻപിള്ളയോട് പറഞ്ഞതായി അദ്ദേഹം അറിയിച്ചു.