മീനാക്ഷി ഫോളോ ചെയ്യുന്ന ഏക നടൻ

Entertainment Keralam News

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി മലയാളക്കരയുടെ ശ്രദ്ധ ആകർഷിച്ച താരപുത്രുയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ വ്യക്സ്‌ഥികൂടിയാണ് മീനാക്ഷി. മീനാക്ഷിയെക്കുറിച്ചുള്ള വാർത്തകൾ കൂടുതൽ ശ്രദ്ധേയമാകുന്നത് ദിലീപ് മഞ്ജു വാര്യർ ദമ്പതികൾ വേര്പിരിഞ്ഞതിനു ശേഷമാണ്.

സിനിമയിൽ മുഖ് കാണിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകരാണ് മീനാക്ഷിക്കുള്ളത്. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് മീനാക്ഷി എത്താറുമുണ്ട്. ഇപ്പോൾ ശ്രദ്ധേയമായി വരുന്നത് മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം ആണ്. ഇൻസ്റ്റാഗ്രാമിൽ മീനാക്ഷിയെ 138 കെ ആളുകളാണ് ഫോളോ ചെയ്യുന്നത്. എന്നാൽ അതിലും ശ്രദ്ധേയമാണ് മീനാക്ഷി ഫോളോ ചെയ്യുന്നവരുടെ എണ്ണം. വെറും 42 പേരെയാണ് മീനാക്ഷി തന്റെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്.

അതിൽ മലയാളത്തിലെ താരങ്ങൾ വളരെ കുറവാണ്. എന്നാൽ മീനാക്ഷി ഫോളോ ചെയ്യുന്ന ഒരേയൊരു മലയാളി താരം എന്നത് ദുൽഖർ സൽമാനാണ്. ഡിക്യുവിന്റെ ആരാധകയാണോ എന്ന് ചോദിച്ചാൽ അതിനു വ്യക്തതയില്ല. എന്നാൽ മീനാക്ഷിയുടെ ഫോളോ ലിസ്റ്റിൽ ദുൽഖർ ഉണ്ട്. നമിത പ്രമോദും മീനാക്ഷിയും അടുത്ത കൂട്ടുകാരികളാണ്. അവരൊന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്.