ഒമ്പത് പ്രതികളെ കൂടി കോട്ടൂരിൽ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തു

Keralam News

തിരുവനന്തപുരം: ഒമ്പത് പ്രതികളെ കൂടി കോട്ടൂരിൽ പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തു. നിലവിൽ പത്ത് പേരാണ് ഈ കേസിൽ പിടിയിലായിട്ടുള്ളത്. അതിൽ ലഹരി മാഫിയ സംഘത്തിന്റെ പ്രധാനിയും ഉൾപ്പെടുന്നുണ്ട്. കേസിൽ അറസ്റ്റിലായ അമനുമായി സംഭവസ്ഥലമായ കുളത്തുമ്മൽ പോയി പോലീസുകാർ തെളിവെടുപ്പ് നടത്തുന്നുണ്ട്. കോട്ടൂരിൽ വെള്ളിയാഴ്ച്ച പുലർച്ചെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം പോലീസിനെ നേരെ ഉണ്ടായത്.

പട്രോളിംഗ് നടത്തുകയായിരുന്ന നെയ്യാർഡാം പോലീസിനെയാണ് കഞ്ചാവ് മാഫിയ സംഘം ആക്രമിച്ചത്. പെട്രോൾ ബോംബ് എറിഞ്ഞുകൊണ്ടായിരുന്നു പ്രതികളുടെ ആക്രമണം. എന്നാൽ ബോംബ് പൊട്ടിയില്ല. തുടർന്ന് കല്ലെറിയുകയും അതിൽ ഒരു പോലീസുകാരന് പാരിക്കേൽക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അവർക്കെതിരെയും മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് പോലീസ് ജീപ്പ് തകരുകയായിരുന്നു. പിന്നീട് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയത്തും അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.