കേരളത്തിലെ ആദ്യ കോവിഡ് രോഗിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു

Keralam News

തൃശ്ശൂർ: കേരളത്തിൽ ആദ്യമായി കോവിഡ് രോഗം കണ്ടെത്തിയ കൊടുങ്ങലൂർ സ്വദേശിനിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഡൽഹിലേക്ക് പോകുന്നതിനു വേണ്ടി കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് രോഗം ഉള്ളതായി അറിഞ്ഞതെന്ന് തൃശ്ശൂർ ഡിഎംഒ ഡോ. കെ.ജെ.റീന പറഞ്ഞു. ചൈനയിലുള്ള വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ഈ പെൺകുട്ടി. ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കാണ് ആർടിപിസിആർ നടത്തിയതിൽ രണ്ടാമതും സ്ഥിരീകരിക്കുകയായിരുന്നു. ലക്ഷണങ്ങൾ ഒന്നും കാണിക്കാത്തതുകൊണ്ട് വീട്ടിൽ തന്നെ നിരീക്ഷണത്തിലിരിക്കാനാണ് നിർദ്ദേശം.