യുവാക്കളെ കുടുക്കാൻ സുന്ദരിമാരുടെ വീഡിയോ കോൾ: കുടുങ്ങിയാൽ പോകുന്നത് പണവും മാനവും

Keralam News

കൊച്ചി: ഓൺലൈൻ മീഡിയയിൽ സജ്ജീവമായിരിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് സെക്സ് റാക്കറ്റുകൾ ഇറങ്ങിയിരിക്കുകയാണ്. ഏതു സമയവും ഓൺലൈൻ മീഡിയകളിൽ ചെലവഴിക്കുന്ന യുവാക്കളെ കാത്തിരിക്കുന്നത് വൻ അപകടങ്ങളാണ്.

വീഡിയോ കോളുകളിലൂടെ പണതട്ടിയെടുക്കുകയാണ് ഇവരുടെ പരിപാടി. അതിനായി ഒരു പറ്റം സുന്ദരികളെയും ഇവർ അണിനിരക്കുന്നുണ്ട്. ഇവരുടെ വയലിൽ വീഴുന്ന യുവാക്കൾക്കലിൽ നിന്നും പണം മാത്രമല്ല കൊണ്ടുപാകുന്നു. ആ പണത്തിനോടൊപ്പം മാനവും കൊണ്ടുപോകുന്നു.

കെണിയിൽ അകപെടുന്നവർ അപമാനത്തെ കരുതി പണം നൽകും. അതാണ് സെക്സ് റാക്കറ്റുകൾ സജീവമാകുന്നതിനു വഴി വരുന്നതും. വാട്‍സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക് എന്നിവയിലൂടെയാണ് ഇവരുടെ കളി. ഇവയാണ് ഇവരുടെ പ്രധാന തട്ടിപ്പ് കേന്ദ്രങ്ങൾ. അതിനു വേണ്ടി പ്രത്യേക ആപ്പുകളും അവർ ഒരുക്കുന്നുണ്ട്.

അറിയാത്ത നമ്പറിൽനിന്നും മെസ്സേജ് അല്ലെങ്കിൽ കോൾ ആയിരിക്കും ആദ്യം വരുന്നത്. പിന്നീട് ഇവരുടെ ന്യുഡ് ചിത്രങ്ങൾ അയക്കും. അതിലൂടെ പ്രാലോഭിപ്പിച്ച് സെക്സ് വീഡിയോ കോൾ ചെയ്യാമെന്ന് ആവശ്യപ്പെടും. ആ പ്രലോഭനത്തിൽ വീണാൽ പിന്നെ പണം പോകുന്ന വഴി അറിയില്ല ഒപ്പം മാനവും. ഇതിനുവേണ്ടി ബ്ലിക് എന്ന ആപ്ലികേഷനാണ് അവർ ഉപയോഗിക്കുന്നത്. കൂടാതെ പണമിടപാടിന് അക്കൗണ്ട് നമ്പർ വരെ വാങ്ങിയാണ് തട്ടിപ്പിന് വേണ്ടിയുള്ള ഈ രീതി അവിടെ നടക്കുന്നത്.