2393 കാർഡുകൾ മരവിപ്പിച്ചു: തുടർച്ചയായി മൂന്നു മാസം റേഷൻ വാങ്ങാതിരുന്നാൽ കാർഡുകൾ മരവിപ്പിക്കും

Keralam News

തുടർച്ചയായി മൂന്നു മാസം റേഷൻ സാധനങ്ങൾ വാങ്ങാതെ 2393 കാർഡുകളാണ് മരവിപ്പിച്ചിരിക്കുന്നത്. സപ്ലൈ ഓഫീസുകൾ വഴി അനർഹർ റേഷൻ വാങ്ങുന്നത് തടയാൻ പരിശോധനകൾ നടക്കുന്നതിനിടെയാണ് റേഷൻ വാർഡുകൾ മരവിപ്പിക്കുന്നത്.

ആനുകൂല്യം ഇല്ലാതായത് 602 പൊതുവിഭാഗം സബ്‌സിഡി നീല കാർഡുകൾ, 169 എ.എ.വൈ മഞ്ഞ കാർഡുകൾ, 1622 മുൻഗണനാവിഭാഗം ചുവന്ന കാർഡുകൾക്കുമാണ്. 52,354 കാർഡുകളാണ് സംസ്ഥാനത്തുടനീളം ഇതുവരെ മരവിപ്പിച്ചത്. ഓൺലൈൻ വഴി റേഷൻ വിതരണം നടത്തുക എന്നത് വന്നതോടുകൂടിയാണ് ആനുകൂല്യങ്ങൾ കൈപറ്റാത്ത റേഷൻ കാർഡുകൾ മരവിപ്പിച്ചത്.

ഓൺലൈൻ ആകിയതോടുകൂടി റേഷൻ കാർഡിൽ ഉൾപ്പെട്ട ആളുകൾ റേഷൻ കടയിൽ എത്തിയാൽ മാത്രമേ സാധനങ്ങൾ കിട്ടുള്ളൂ. ഇതോടുകൂടി റേഷൻ കട ഉടമകളുടെ തട്ടിപ്പും വെട്ടിപ്പുമാണ് അവസാനിച്ചത്. റേഷൻ വാങ്ങാൻ എത്താത്തവരുടെ നമ്പറുകൾ ഉപയോഗിച്ച് തിരിമറികൾ നടത്താറുനാടായിരുന്നു.

കാർഡുകളുടെ സബ്‌സിഡിയും മുൻഗണനയുമാണ് മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാതിരിക്കുന്നതുകൊണ്ടു ഇല്ലാതാവുന്നത്. പിന്നീടവർക്ക് സബ്‌സിഡി ഇല്ലാതെയായിരിക്കും സാധനങ്ങൾ കിട്ടുക. ഇനി വീണ്ടും സബ്‌സിഡി ഉറപ്പാക്കണമെങ്കിൽ കാരണം കാണിച്ചുകൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ അപേക്ഷിക്കണം. ന്യായമായ കാരണങ്ങൾ ആണെങ്കിൽ അത് വിലയിരുത്തി ശുപാര്ശ നൽകും. നിസാര കാരണങ്ങൾ ആണെങ്കിൽ അത് തള്ളിക്കളയും.