ഫുജൈറയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍തല കല്ലിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

News

മലപ്പുറം: ഫുജൈറയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ തിരയില്‍പ്പെട്ട് തല കല്ലിലിടിച്ച് മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ 38കാരന്‍ മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളി സ്വദേശി വാലിയില്‍ നൗഷാദ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ദിബ്ബയിലായിരുന്നു സംഭവം. കൂട്ടുകാരോടൊത്ത് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളില്‍ തലയിടിച്ചായിരുന്നു മരണം.
ഫുജൈറ അല്‍ അന്‍സാരി എക്സേഞ്ചിലെ ജീവനക്കാരനാണ്. അവധിയായതിനാല്‍ കൂട്ടുകാരോടൊത്ത് കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ബീച്ച് നവീകരണത്തിന് കൂട്ടിയിട്ട കല്ലുകളില്‍ തലയിടിച്ചായിരുന്നു മരണം. തിര ശക്തമായതിനാല്‍ കൂടെയുണ്ടായവര്‍ക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവര്‍ഷമായി പ്രവാസിയാണ്. ഭാര്യ: അര്‍ഷാ നൗഷാദ്, മകള്‍: ഐറാ മറിയം. പരേതനായ വാലിയില്‍ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: നൗഫല്‍ (ഖത്തര്‍), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടില്‍.