ഭൂമിയിൽ 2030 ഓടെ വൻ പ്രളയങ്ങൾക്ക് സാധ്യത: നാസ

International News

ഭൂമിയിൽ 2030 ഓടെ വൻ പ്രളയങ്ങൾ ഉണ്ടാവുമെന്ന് നാസയുടെ റിപ്പോർട്ട്. ചന്ദ്രന്റെ സഞ്ചാരപഥത്തിലുള്ള ഒരു പ്രത്യേക ചലനം മൂലം സമുദ്രനിരപ്പ് ഉയരുന്നതാണ് ഇതിനു കാരണമായി നാസ പറയുന്നത്.

നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേർണലിൽ ജൂൺ 21ന് പ്രസിദ്ധീകരിച്ച പഠനത്തിലുള്ളതാണ് പുതിയ വിവരങ്ങൾ. ആഗോള കാലാവസ്ഥ വ്യതിയാനം മൂലം ഇപ്പോൾ ഭൂമിയിൽ പലയിടത്തും പ്രളയങ്ങൾ ഉണ്ടാകുന്നുണ്ട്. അതിനോടൊപ്പമാണ് പ്രളയങ്ങൾക്ക് ഇടയാക്കുന്ന പുതിയ കാരണങ്ങൾ കണ്ടെത്തിയത്.

തീരപ്രദേശത്ത് വേലിയേറ്റം ശരാശരി 2 അടി ഉയരത്തോളം എത്തുമ്പോളാണ് നൂയിസൻസ് വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന പ്രളയം സംഭവിക്കുന്നത്. ഇത് 2030 ഓടെ മൂന്നോ നാലോ അടി ഉയരുകയും, വർഷത്തിൽ ഏതാനും മാസങ്ങൾ എല്ലാദിവസവും പ്രളയമാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

യു.എസിനെ ഇത് സാരമായി ബാധിക്കുമെന്നും, താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ കൂടുതൽ വഷളാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.