ട്രൈബ്യുണലുകളിലെ ഒഴിവുകളിൽ നിയമനം നടത്താൻ രണ്ടാഴ്ച കൂടെ അനുവദിച്ച് സുപ്രിംകോടതി

India News

ഇന്ത്യയിലെ വിവിധയിടങ്ങളിലുള്ള ട്രൈബ്യുണലുകളിലെ ഒഴിവുകളിൽ നിയമനം നടത്താൻ രണ്ടാഴ്ച്ച കാലം കൂടെ സുപ്രിംകോടതി കേന്ദ്രസർക്കാരിന് നൽകി. ഇതിനോടൊപ്പം നിയമനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ സമർപ്പിക്കാനും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്രത്തിനെ സുപ്രിംകോടതിക്ക് ഈ വിഷയത്തിലുള്ള അതൃപ്തി അറിയിക്കാനുള്ള നിർദേശം കോടതി അറ്റോർണി ജനറലിന് കൊടുത്തിട്ടുണ്ട്.

ഈ മാസത്തിനുള്ളിൽ 39 ഒഴിവുകളിൽ നിയമനം നടത്തുമെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നെങ്കിലും, കുറച്ചു ഒഴിവുകളിൽ മാത്രം നിയമനം നടത്തി ബാക്കിയുള്ളത് എന്തിനാണ് ഒഴിച്ചിടുന്നതെന്ന് സുപ്രിംകോടതി തിരിച്ചു ചോദിക്കുകയായിരുന്നു. കോടതിയുടെ നിർദേശം അനുസരിക്കാത്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യനടപടി തല്ക്കാലം എടുക്കാത്തതാണെന്നും കോടതി വിശദമാക്കി. ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ട്രൈബ്യൂണലുകളിലെ ഒഴിവുകളിൽ നിയമനം നടത്താത്തതിൽ കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രിംകോടതി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ ഫലമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലെ 18 ഒഴിവുകളിലും ആദായ നികുതി അപ്പലേറ്റ് ട്രൈബ്യുണലിലെ 13 ഒഴിവുകളിലും നിയമനം നടത്തിയിരുന്നു.