മഴക്കെടുതിയിൽ 12 മരണങ്ങൾ; മധ്യപ്രദേശത്തിൽ ജാഗ്രത നിർദേശം

India News

ഭോപാല്‍: വെള്ളപ്പൊക്കത്തിലും മറ്റു മഴ കെടുതിയിലുമായി മധ്യപ്രദേശിലെ വിവിധ ഇടങ്ങളിൽ 12 മരണങ്ങൾ. സംസ്ഥാനത്തെ ഗ്വാളിയാര്‍, ചമ്ബല്‍ എന്നീ ഭാഗങ്ങളിലാണ് കൂടുതൽ മരണങ്ങളും അപകടങ്ങളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഴയിൽ വീട് തകർന്നാണ് ഊടുത്താൽ മരണങ്ങളും സംഭവിച്ചിട്ടുള്ളത്.

രക്ഷാപ്രവര്‍ത്തനം പൂർത്തിയാക്കിയ സ്ഥലങ്ങളിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിലെ 23 ജില്ലകളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇതിൽ ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ടും 17 ജില്ലകളിൽ മഞ്ഞ അലെർട്ടുമാണ്. ഇതോടൊപ്പം അസം, ഒഡീഷ, പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശ് മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗംഗ, യമുന നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഉത്തര്‍പ്രദേശിലെ പല ജില്ലകളിലും പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ ഫുല്‍പൂര്‍, തെഹ്‌സില്‍ സദര്‍, സോറാവ്, ബാര, കാര്‍ചന,ഹാന്ദിയ, മേജ തുടങ്ങിയ സ്ഥലങ്ങളിലെ ചില ഗ്രാമങ്ങളിലും വെള്ളപ്പൊക്ക സാധ്യത അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം അശോക് നഗര്‍, കച്ചാര്‍ കരേലി, സദിയന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നൽകിയിട്ടുണ്ട്.