മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം

Crime Keralam News

തിരുവനന്തപുരം : മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. രകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതിയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്.

പാളയത്ത് വെച്ചായിരുന്നു അപകടം. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു ഇവർ. ബേക്കറി റോഡിലൂടെ തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് ബൈക്കിൽ ഇടിച്ചത്. ബൈക്കിന് മുന്നില്‍ ഇരുന്ന ശ്രീഹരി തെറിച്ച്‌ ബസിന് അടിയില്‍പ്പെടുകയും ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയുമായിരുന്നു.

പത്തു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് ശ്രീഹരി.