ചാണകത്തില്‍ നിന്ന് ഇന്ത്യയിലെ ആദ്യ പെയിന്റ്: ബ്രാന്‍ഡ് അംബാസിഡര്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

India News

ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ പെയിന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ജയ്പൂറിലെ ഖാതി പ്രകൃതിക് പെയിന്റിന്‍രെ പുതിയ ഏട്ടോമേറ്റഡ് നിര്‍മ്മാണ യൂണിറ്റ് ചൊവ്വാഴ്ച നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. ജൂലൈ ആറ് ബുധനാഴ്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജയ്പൂരിലെ കുമാരപ്പ നാഷനല്‍ ഹാന്‍ഡ്‌മെയ്ഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കമ്പസിലാണ് പുതിയ പ്ലാന്‍് സ്ഥാപിച്ചിരിക്കുന്നത്.

ഏട്ടോമേറ്റഡ് മാനുഫാക്ചറിംഗ് യൂണിറ്റ് രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്നതിനെ വളരെയധികം സഹായിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ചാണകത്തില്‍ നിന്നുള്ള പെയ്ന്റിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഗ്രാമത്തിലും ഓരോ യൂണിറ്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. ദരിദ്രരുടെ വികസനമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ലക്ഷക്കണക്കിന് കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പോലും ഇത്ര സന്തോഷവും സംതൃപ്തിയും തോന്നിയിട്ടില്ലെന്ന് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നിതിന്‍ ഗഡ്കരി പറഞ്ഞു.