മന്‍ കി ബാത്തിൽ പ്രധാനമന്ത്രി

India News

ഇന്ന് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡിനെതിരെയുള്ള പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. അതിൽ ഒരുപാട് നേട്ടങ്ങൾ നമ്മൾ നേടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 31 കോടിയിലധികം കോവിഡ് വാക്‌സിൻ ഡോസുകളാണ് ഇന്ന് രാജ്യത്ത് നൽകിയത്.

താൻ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഒപ്പം തന്റെ നൂറു വയസായ അമ്മയും രണ്ട് വാക്‌സിനും സ്വീകരിച്ചതാണെന്നും മോദി പറഞ്ഞു. ദയവുചെയ്ത് വാക്‌സിനെ പറ്റിയുള്ള തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കരുത് . നമ്മൾ വിശ്വസിക്കേണ്ടത് ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയുമാണ്. സ്വന്തമായി ഇന്ത്യക്ക് വാക്‌സിൻ എന്ന് കിട്ടുമെന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഒരു വർഷം മുമ്പ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെതന്നെ വളരെ മികച്ച വാക്‌സിൻ പരിപാടിയാണ് ഇന്ത്യയുടേത്.