ഉത്സവ് 2024 സമാപിച്ചു

Education Entertainment Local News

മലപ്പുറം: കേരള സ്റ്റേറ്റ് റൂട്രോണിക്സ് മലപ്പുറം ജില്ലാ പ0ന കേന്ദ്രങ്ങളുടെ കലോത്സവം സമാപ്പിച്ചു.ജില്ലാ പ0ന കേന്ദ്രങ്ങളുടെ കൂട്ടായ്മയായ റാറ്റ് ക്കയുടെ കീഴിൽ സംഘടിപ്പിച്ച 8 – മത് കലോത്സവം ഉത്സവ് 2024 സമാപിച്ചു മലപ്പുറം ടൗൺ ഹാളിൽ നടന്ന പരിപാടി മലപ്പുറം എം എൽ എ പി ഉബൈദുള്ള ഉദ്ഘാടനം ചൈയ്തു. ചടങ്ങിൽ അംബേദ്ക്കർ മാധ്യമ അവാർഡ് ജേതാവ് വി.പി നിസാറിനെ ചടങ്ങിൽ ആ ധരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം.കുടുബശ്രീ ജില്ലാ കോ ഓർഡിനേറ്റർ ജാഫർ. കെ. പട്ടുറുമാൽ ഫെയിം നിദ ഇഷ് ന, എൻ ടി സി മജീദ്, സെക്രട്ടറി മുഹമ്മദ്‌ പരപ്പനങ്ങാടി, ഷമീർ കളത്തിങ്ങൽ, സമദ് കോട്ടക്കൽ, താഹിർ മാക്ട്, നസറുദ്ധീൻ, ജിതേഷ് ചെമ്മാട്, കാമിൽ ഷൗക്കി, ഷൗക്കത്തലി, ഷാഹിദ് വളാഞ്ചേരി, ജോൺസൺ എടക്കര, ഫാറൂഖ്.ഐ ഐ.ടി. പ്രോഗ്രാം കൺവീനർ ഹനീഫ് രാജാജി തുടങ്ങിയവർ സംസാരിച്ചു ജില്ലയിലെ വിവിധ പഠനകേന്ദ്രങ്ങളിൽ നിന്നായി അഞ്ഞൂറോളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു ഓവറോൾ കിരീടം ഐ എച്ച് ടി തിരൂരും റണ്ണറപ്പ് ഇൻഫോ മേറ്റ ക്യാമ്പസ്സ് മേലാറ്റൂരും, മൂന്നാം സ്ഥാനം സാഫ് വളാഞ്ചേരിയും പങ്കിട്ടു, സമാപന സമ്മേളനം റാറ്റ് ക്ക സംസ്ഥാന സെക്രട്ടറി റസാഖ് ഉദ്ഘാടനം ചെയ്തു ജേതാക്കൾക്ക്‌ സമ്മാന വിതരണവും നിർവ്വഹിച്ചു