ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദ്ർകിസ്സ പാടിപ്പറയൽഞായറാഴ്ച മഅദിന്‍ കാമ്പസില്‍

Entertainment Local News

മലപ്പുറം: ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും മഅദിന്‍ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ അടുത്ത ഞായറാഴ്ച (ഏപ്രില്‍ 2) മലപ്പുറം സ്വലാത്ത് നഗറില്‍ ഒരു പകല്‍ നീണ്ട് നില്‍ക്കുന്ന ബദ് ര്‍ കിസ്സ പാടിപ്പറയല്‍ സംഘടിപ്പിക്കും. രാവിലെ 6 ന് ആരംഭിക്കുന്ന പരിപാടി വൈകുന്നേരം 6 ന് സമാപിക്കും.
കിസ്സപ്പാട്ടിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും റമളാന്‍ 17 ന് നടന്ന ബദ്ര്‍ സമരത്തെ അനുസ്മരിക്കുന്നതിനുമാണ് പ്രസ്തുത പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ആസ്വദിക്കുന്നതിന് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും സൗകര്യമൊരുക്കും.
കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ ഹംസ ഉദ്ഘാടനം നിര്‍വ്വഹിക്കും. കിസ്സപ്പാട്ട് അസോസിയേഷന്‍ പ്രസിഡണ്ട് സയ്യിദ് സാലിം തങ്ങള്‍ കാമില്‍ സഖാഫി അദ്ധ്യക്ഷത വഹിക്കും. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ രണ്ടത്താണി മുഖ്യാതിഥിയാകും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ,സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി ശക്കീർ അരിമ്പ്ര, അബൂബക്കര്‍ സഖാഫി അരീക്കോട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ പ്രസംഗിക്കും.
മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ 106 ഇശലുകള്‍ പ്രശസ്തരായ 12 കാഥികരും പിന്നണി ഗായകരും 12 മണിക്കൂര്‍ പാടിപ്പറയുന്ന പരിപാടിക്ക് ഹംസ മുസ്ലിയാര്‍ കണ്ടമംഗലം, അബൂ മുഫീദ താനാളൂര്‍, പി ടി എം ആനക്കര, കെ.പി.എം അഹ്‌സനി, യൂസുഫ് കാരക്കാട്, കെ.എം കുട്ടി മൈത്ര, മുസ്തഫ സഖാഫി തെന്നല, കെ.സി.എ കുട്ടി കൊടുവള്ളി, ഇബ്റാഹീം ടി.എന്‍ പുരം, അഷ്റഫ് സഖാഫി പുന്നത്ത്, റഷീദ് കുമരനെല്ലൂര്‍, മുഹമ്മദ് കുമ്പിടി, എം.എച്ച് വെള്ളുവങ്ങാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.