ഡോക്ടർമാർക്കു തുടർ വിദ്യാഭ്യാസ പരിപാടി

Education Local News

മഞ്ചേരി : മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കു തുടർ വിദ്യാഭ്യാസ പരിപാടി മെഡികോൺ 2024 നടത്തി. ചികിത്സാ രംഗത്തെ നൂതന പ്രവണതകൾ, ആൻ്റി ബയോട്ടിക്കിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, അബോധാവസ്ഥയിലുള്ള രോഗീ പരിചരണം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ.എൻ.ഗീത ഉദ്ഘാടനം ചെയ്തു. മെഡിസിൻ വിഭാഗം മേധാവി ഡോ. കെ.ജി. സജിത് കുമാർ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക,വൈസ്പ്രിൻസിപ്പൽ ഡോ. ടി.പി.അഷ്റഫ്, കോഴിക്കോട് മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ജയേഷ് കുമാർ, ഡോ.ഷീല മാത്യു, ഡോ. എൻ.വി ജയചന്ദ്രൻ, ഡോ.റെന്നി ഐസ ക്, ഡോ.പി.എൻ.ശ്രീജിത്ത്, ഡോ. രാജേഷ് മുരളീധരൻ , ഡോ : പ്രജിത്ത്‌ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ .പി വി ഷിജി
ഡോ. കെ. കെ.നിസാർ,
ഡോ.ആർ.കെ.സൂരജ്, ഡോ.നിയാസ് മോയിൻ, ഡോ .വി.അജയ്, ഡോ.നിഖിൽ വിനോദ്, ഡോ.അബ്‌ദുല്ല അബൂബക്കർ, ,എന്നിവർ നേതൃത്വം നൽകി. എംബിബിഎസ് വിദ്യാർഥികൾക്ക് ക്വിസ്, പിജി വിദ്യാർഥികൾക്ക് പോസ്റ്റർ മത്സരംനടത്തി.