നീറ്റ് പരീക്ഷയിൽ നിന്നും തമിഴ്‍നാടിനെ ഒഴിവാക്കാനുള്ള ബില്ല് അവതരിപ്പിച്ച് എംകെ സ്റ്റാലിൻ

Education India News

ചെന്നൈ: പ്രവേശന പരീക്ഷയായ നീറ്റിൽ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ബിൽ അവതരിപ്പിച്ചത്. പൊതു പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് പകരം പന്ത്രണ്ടാം ക്ലാസ്സിൽ ലഭിച്ച മാർക്കനുസരിച്ച് മെഡിക്കൽ പ്രവേശനം കൊടുക്കണമെന്നാണ് തമിഴ്നാട് മുന്നോട്ട് വെച്ച നിർദേശം.

പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെ ഭരണപക്ഷം അവതരിപ്പിച്ച ബില്ലിനെ അനുകൂലിച്ചിട്ടുണ്ട്. പക്ഷെ നീറ്റ് പരീക്ഷയോടുള്ള ഭയത്തെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കിയതിന്റെ ഉത്തരവാദിത്വം സർക്കാരിന് മാത്രമാണെന്ന് വാദിച്ച പ്രതിപക്ഷം ബില്ല് കൊടുവരാണ് സമ്മതിക്കില്ലെന്ന് അറിയിച്ച് സഭ ബഹിഷ്ക്കരിച്ചു.