മുഴുവൻ വിദ്യാലയങ്ങളും തുറക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ

Education India News

പഞ്ചാബ്: ഈ മാസം ഓഗസ്റ്റ് 2 മുതല്‍ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും തുറക്കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് സര്‍ക്കാര്‍. ദിനപ്രതിയുള്ള കോവിഡ് കേസുകൾ കുറവാണെങ്കിലും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാവും വിദ്യാലയങ്ങൾ പ്രവർത്തിക്കുകയെന്നും അത് സർക്കാർ ഉറപ്പാക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മുതിർന്ന ക്ലാസ് വിദ്യാർത്ഥികൾക്കായി മുൻപ് തന്നെ വിദ്യാലയങ്ങൾ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച 49 കൊവിഡ് കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് 599,053 രോഗബാധിതരായിട്ടുണ്ട്. ജലന്ധര്‍, ഫെറോസ്പുര്‍, ലുധിയാന ജില്ലകളിലാണ് നിലവിൽ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.