മാനസിക വെല്ലുവിളി നേരിടുന്ന 17കാരന് പീഡനം : 50 കാരന് 48 വര്‍ഷം കഠിന തടവ്

Crime Local News

മഞ്ചേരി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അമ്പതുകാരനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 48 വര്‍ഷം കഠിന തടവിനും 55000 രൂപ പിഴയടക്കാനു ശിക്ഷിച്ചു. വാഴക്കാട് അനന്തായൂര്‍ നങ്ങച്ചന്‍കുഴി അബ്ദുല്‍ കരീമിനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 വര്‍ഷത്തിലെ ഓണാവധിക്കാലത്ത് വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ വെച്ചും സെപ്തംബര്‍ മാസത്തില്‍ പരാതിക്കാരന്റെ വീടിന്നടുക്കളയില്‍ വെച്ചും ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ വാഴക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 449 പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്ന് വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ അധിക തടവ്. പോക്‌സോ ആക്ടിലെ 5(കെ) വകുപ്പിലും 5(എല്‍) വകുപ്പിലും 20 വര്‍ഷം വീതം കഠിന തടവും 20000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും രണ്ട് മാസത്തെ അധിക തടവും അനുഭവിക്കണം. ഇതിനു പുറമെ പോക്‌സോ വകുപ്പിലെ 9 (കെ) വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക പരാതിക്കാരന് നല്‍കണമെന്നും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജിവിതന് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
വാഴക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ബി പ്രദീപ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷാഹുല്‍ ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

മഞ്ചേരി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ അമ്പതുകാരനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി (രണ്ട്) 48 വര്‍ഷം കഠിന തടവിനും 55000 രൂപ പിഴയടക്കാനു ശിക്ഷിച്ചു. വാഴക്കാട് അനന്തായൂര്‍ നങ്ങച്ചന്‍കുഴി അബ്ദുല്‍ കരീമിനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്. 2022 വര്‍ഷത്തിലെ ഓണാവധിക്കാലത്ത് വീടിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ വെച്ചും സെപ്തംബര്‍ മാസത്തില്‍ പരാതിക്കാരന്റെ വീടിന്നടുക്കളയില്‍ വെച്ചും ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയില്‍ വാഴക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 449 പ്രകാരം വീട്ടില്‍ അതിക്രമിച്ചു കയറിയതിന് മൂന്ന് വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടാഴ്ചത്തെ അധിക തടവ്. പോക്‌സോ ആക്ടിലെ 5(കെ) വകുപ്പിലും 5(എല്‍) വകുപ്പിലും 20 വര്‍ഷം വീതം കഠിന തടവും 20000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പുകളിലും രണ്ട് മാസത്തെ അധിക തടവും അനുഭവിക്കണം. ഇതിനു പുറമെ പോക്‌സോ വകുപ്പിലെ 9 (കെ) വകുപ്പ് പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക പരാതിക്കാരന് നല്‍കണമെന്നും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജിവിതന് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. വാഴക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ബി പ്രദീപ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷാഹുല്‍ ആണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. എ എന്‍ മനോജ് 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 19 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിഷ കിണറ്റിങ്ങല്‍ പ്രോസീക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

റിപ്പോർട്ട് : ബഷീർ കല്ലായി