പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂര്‍ സീനത്തിന്റെ വസതിയില്‍ എക്‌സൈസ് പരിശോധന.ഡ്രൈവറേയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

Crime Keralam Local News
മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂര്‍ സീനത്തിന്റെ വസതിയില്‍ എക്‌സൈസ് പരിശോധന നടത്തി. ചങ്ങരംകുളം കൊഴിക്കരയിലെ വസതിയില്‍ ആയിരുന്നു പരിശോധന നടന്നത്.കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയാണ് എക്‌സൈസ് നടത്തിയത്. പരിശോധനക്ക് ഒടുവില്‍ സീനത്തിന്റെ െ്രെഡവറേയും സുഹൃത്തിനെയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു. മാങ്ങാടിപുറത്ത് വീട്ടില്‍ മുഹമ്മദ് മകന്‍ സാബിര്‍, ചെമ്പലക്കര വീട്ടില്‍ സുബൈര്‍ മകന്‍ ജംഷീര്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ലഹരി വസ്തുക്കളായ മെത്താഫിറ്റമിനും, കഞ്ചാവുമാണ് പിടികൂടിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ കഴിഞ്ഞ ദിവസം കസ്റ്റടിയില്‍ എടുത്തത്.ഒറ്റപ്പാലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക ചുമതല വഹിക്കുന്ന ചെര്‍പ്പുളശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സമീര്‍ എസ് , പ്രിവന്റിവ് ഓഫിസര്‍ സിഞ്ചു.എസ.് പ്രിവന്റിവ് ഓഫിസര്‍ (ഗ്രേഡ്) മണികണ്ഠന്‍ ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരയ മഹേഷ് വി.പി, ജോബിമോന്‍ പി, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ പൊന്നുവാവ ടി, െ്രെഡവര്‍ അനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കണ്ണൂര്‍ സ്വദേശിനിയായ സീനത്തിനെ കൊഴിക്കരയിലെ കരീം വിവാഹം കഴിച്ചതോടെയാണു ഇവിടേക്കു താമസം മാറ്റിയത്.