യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

Crime Local News

പെരിന്തല്‍മണ്ണ: യുവതിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. താഴെക്കോട് സ്വദേശി
കൃഷ്ണന്‍കുട്ടി (38)യെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റു ചെയ്തത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു
ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു യുവതി പോലീസില്‍ പരാതിപ്പെടാതിരുന്നത്. ഒടുവില്‍ ഡോക്ടര്‍ പോലീസില്‍ വിവരം അറിയിച്ചതോടെ പോലീസ് കേസെടുത്തു യുവാവിനെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.