പ്രകൃതി വിരുദ്ധ പീഢനം സി പി എം നേതാവിനെതിരെ കേസ്

Local News

പരപ്പനങ്ങാടി : പ്രകൃതി വിരുദ്ധ പീഢനം സി പി എം നേതാവിനെതിരെ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിന് എതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു. ബസ് യാത്രയ്ക്കിടയിൽ കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതെന്നാണ് പരാതി. പട്ടികജാതി കമ്മീഷൻ മുൻ ചെയർമാൻ ആയിരുന്ന വേലായുധൻ വള്ളിക്കുന്ന് സി പി എം മലപ്പുറംജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സ്വദേശിയായ വിദ്യാർത്ഥിയിൽ നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തതെന്നും കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് നല്ലളം സ്റ്റേഷനിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു