അനധികൃതമായി മണൽ കടത്തിയ കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Crime Local News

പൂക്കോട്ടുംപാടം: അനധികൃതമായി മണൽ കടത്തിയ കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കരുളായി കളംകുന്ന് പാറക്കൽ ശ്രീകാന്തിനെ(27) ആണ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 14ന് കരുളായി ഒഴലക്കൽ കടവിൽ വച്ച് ടിപ്പർ ലോറിയിൽ മണൽ കടത്തിയ സംഭവത്തിൽ ആണ് അറസ്റ്റ് നടന്നത്. പ്രതി ഒളിവിലായിരുന്നു. പൂക്കോട്ടുംപാടം എസ് എച്ച് ഒ സുകുമാരന്റെ നേതൃത്വത്തിൽ എ എസ് ഐ ജാഫർ, എസ് സി പി ഒ അർഷാദ്, സി പി ഒമാരായ ഷൈൻ, അർഷിദ്, സക്കീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പ്രതികളായ അറക്കൽ അജ്മൽ മോൻ (28), കൊട്ടേക്കോടൻ സെമിൽ ഫൈസൽ (28)എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.