ചങ്ങരംകുളത്ത് കെ എസ് ഇ ബിയിലെ ബാത്ത് റൂമിൽ ഒളിക്യാമറ: പരാതിയുമായി യുവതി

Crime Local News

ചങ്ങരംകുളം:കെ എസ് ഇ ബിയിലെ ബാത്ത് റൂമിൽ ഒളിക്യാമറ കണ്ടെത്തിയെന്ന പരാതിയുമായി യുവതി.ചങ്ങരംകുളത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ ബി സെക്ഷൻ ഓഫീസിലെ ബാത്ത് റൂമിലാണ് ഒളിക്യാമറ കണ്ടെത്തിയത്.യുവതി ചങ്ങരംകുളം പോലീസിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തായത്.ചങ്ങരംകുളം പോലീസ് പരിശോധന നടത്തി ക്യാമറ പിടിച്ചെടുത്തിട്ടുണ്ട്.സോപ്പ് പെട്ടിയിലാണ് ക്യാമറ കണ്ടെത്തിയതെന്നാണ് വിവരം.ജീവനക്കാർ ആരെങ്കിലുമാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.ജീവനക്കാർക്ക് പണി കൊടുക്കാൻ പുറമെയുള്ള ആരെങ്കിലും ചെയ്തതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.