വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ചുംബിച്ച് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി

Crime Local News

മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ചുംബിച്ച് ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി . അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പടുത്തുകയും ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. വളാഞ്ചേരി ആതവനാട് തെക്കേകുളമ്പ് അധികാരത്ത് മുഹമ്മദ് സ്വാലിഹ് (22)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ആഗസ്റ്റ് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. ആതവനാട് തെക്കെകുളമ്പിലുള്ള പരാതിക്കാരിയുടെ വീട്ടില്‍ രാത്രി ഒരു മണിക്ക് അതിക്രമിച്ചു കയറിയ പ്രതി പെണ്‍കുട്ടിയെ ചുംബിക്കുകയും ഇത് ഫോട്ടോയെടുക്കുകയും തുടര്‍ന്ന് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് വീണ്ടും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ഈ ഫോട്ടോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കുട്ടി പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ പത്തിന് വളാഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ വി കെ കമറുദ്ദീന്‍ പ്രതിയെ അറസ്റ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി