റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Crime Local News

മലപ്പുറം: പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി.ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ പൊളിയന്‍ പാലത്തിനടുത്തെ പരീന്റെ പുരക്കല്‍ നൗഷാദ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം അഞ്ചപ്പുര ഒന്നാം റെയില്‍വെ ഓവുപാലത്തിനടുത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴുകാരിക്ക് നേരെയാണ് ശാരീരിക അക്രമം നടന്നത്. ക്ലാസ് കഴിഞ്ഞ് കൂടെ പഠിക്കുന്ന വിദ്യാര്‍ഥിനിയെ അവരുടെ വീട്ടിലാക്കി തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകാന്‍ റെയില്‍വേ ചാമ്പ്രയിലേക്ക് കയറുന്നതിനിടെ സമീപത്തെ കോണ്‍ക്രീറ്റ് റോഡില്‍ ഇരുന്നിരുന്ന യുവാവ് കുട്ടിയെ കടന്നുപിടിച്ച് തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ നിലവിളിച്ചപ്പോള്‍ സമീപത്ത് നിന്നും ആളുകള്‍ ഓടിയെത്തിയതിനാല്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെട്ട പ്രദേശത്തെ സി.സി.ടി.വികള്‍ കേന്ദ്രീകരിച്ച് പരപ്പനങ്ങാടി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത് പോക്‌സോ നിയമപ്രകാരം കേസ്സെടുത്ത
ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു