അഞ്ചംഗ സംഘം ഗ്രഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ചു

Crime Local News

കൊണ്ടോട്ടി : അഞ്ചംഗ സംഘം ഗ്രഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിച്ചു. മലപ്പുറം വെട്ടുകാട് കിളിയം തൊടുവിൽ യുവാവിനെ വെട്ടി കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. വെട്ടുകാട് കിളിയം തൊടുവിൽ മൂസ (42) നെയാണ്
വീട്ടിൽ വന്ന് വിളിച്ചിറക്കി റോഡിൽ ഇട്ട് വെട്ടിയത് . ഉടനെ തന്നെ മൂസ വീട്ടിലേക്ക് ഓടികയറുകയായിരുന്നു. ഇതിന് പിന്നിൽ അഞ്ചംഗ സംഗമാണെന്ന് അനിയൻ ഉസ്മാൻ പറയുന്നു. .മൂസക്ക് കഴുത്തിലും വയറിലും പിർഭാഗത്തുമാണ് പരിക്കേറ്റത് .
പരിക്കുകൾ സാരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽയിലാണ്. കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. വിരലടയാള വിദക്തർ, സയന്റിഫിക് എക്സ്പർട്ട് ഡോക്സ് കോഡ് എന്നിവരും പരിശോധ നടത്തി