ബസിന് പുറകില്‍ ടോറസ് ലോറി ഇടിച്ച് അപകടം

Breaking Local News

മലപ്പുറം:ബസിന് പുറകില്‍ ടോറസ് ലോറി ഇടിച്ച് അപകടം. വളാഞ്ചേരി പട്ടാമ്പി റോഡില്‍ കൊട്ടാരത്ത് ബസിന് പുറകില്‍ ടോറസ് ലോറി ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റാതെ രക്ഷപെട്ടു. ഇന്നു രാവിലെ പുലാമന്തോള്‍ ഭാഗത്തു നിന്നും വളാഞ്ചേരിയിലേക്ക് വരികയായിരുന്ന ബസിനു പുറകില്‍ ടോറസ് ലോറി
ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതില്‍ ബസ്സ് മുന്നിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.ബസ്സിന്റെ മുന്‍ഭാഗവും ബാക്ക് ഭാഗവും അപകടത്തില്‍ തകര്‍ന്നു .ആളു കയറുന്നതിനായി ബസ് നിര്‍ത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ടോറസ് ലോറിയുടെ മുന്‍ വശവും ഭാഗികമായി തകര്‍ന്നു.ബസ്സില്‍ യാത്രക്കാര്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി