16കാരിക്കെതിരെ ലൈംഗികാതിക്രമം; ഡ്രൈവര്‍ക്ക് ആറുവര്‍ഷം കഠിനതടവും പിഴയും

Crime Local News

പരപ്പനങ്ങാടി: പതിനാറുവയസുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ പരപ്പനങ്ങാടി -ചെമ്മാട് റൂട്ടില്‍ പാരലല്‍ സര്‍വീസ് നടത്തുന്ന ട്രക്കര്‍ ഡ്രൈവര്‍ പന്താരങ്ങാടി പതിനാറുങ്ങല്‍ കുരിക്കള്‍ പീടിക അബ്ദുറഹ്മാനാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്.
2019 സപ്തംബര്‍ എട്ടിന് തിരൂരങ്ങാടി അമ്പലപ്പടിയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത 16 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി തൃക്കുളത്ത് നിന്നും പരപ്പനങ്ങാടിക്ക് പോകുന്നതിനായി പ്രതി ഡ്രൈവറായ ചെമ്മാട് – പരപ്പനങ്ങാടി റൂട്ടില്‍ പാരലല്‍ സര്‍വ്വീസ് നടത്തുന്ന കെ.എല്‍ 11, ഇ. 795 നമ്പര്‍ ട്രക്കറില്‍ കയറി പ്രതിയുടെ സമീപത്തിരുന്ന് യാത്ര ചെയ്തു വരുന്ന സമയത്ത് പ്രതി സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ മന:പൂര്‍വ്വം ലൈംഗികോദ്ദേശത്തോടുകൂടി കൈമുട്ട് കൊണ്ട് അന്യായക്കാരിയുടെ മാറിടത്തില്‍ തട്ടി ലൈംഗികാക്രമണം നടത്തിയതിന് തിരൂരങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി ആറുവര്‍ഷം കഠിന തടവിനും, 60000/ രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ 7 മാസം കഠിന തടവിനുമാണ്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ശ്രീമതി. ഫാത്തിമബീവി എ. ആണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതയ്ക്ക് നല്‍കുന്നതിനുമുത്തരവായിട്ടുണ്ട്. തിരൂരങ്ങാടി പോലീസ് എസ് എച്ച് ഒ ആയിരുന്ന റഫീഖ് .കെ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടറായിരുന്ന ഇ നൗഷാദ്. ആണ്. പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 19 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ഷമ മാലിക് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ സ്വപ്ന രാംദാസ് പ്രോസിക്യൂഷനെ സഹായിച്ചു