പോക്‌സോ കേസില്‍ മൂന്നു മദ്രസാ അധ്യാപകരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Crime Local News

മലപ്പുറം: പോക്‌സോ കേസില്‍ മൂന്നു മദ്രസാ അധ്യാപകരുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴിയില്‍ അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പാലപ്പെട്ടിയില്‍ മദ്രസ അധ്യാപകരുള്‍പ്പെടെയുള്ള നാലുപ്രതികളെ പോക്‌സോ നിയമ പ്രകാരമാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലപ്പെട്ടി യു.പി സ്‌കൂളില്‍ നടന്ന കൗണ്‍സിലിങില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മൊഴി അനുസരിച്ചു ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പില്‍ ബാവ (54) പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടില്‍ കുഞ്ഞഹമ്മദ്( 64)പാലക്കാട് സ്വദേശി മണത്തില്‍ വീട്ടില്‍ ഹൈദ്രോസ് (50) പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടില്‍ മുഹമ്മദുണ്ണി( 67)എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപകരും, മറ്റൊരാള്‍ ഒരു വിദ്യാര്‍ത്ഥിയുടെ അയല്‍വാസിയുമാണ്. നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പെരുമ്പടപ്പ് പൊലീസ് ഇവരെ പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.