മാസാജിംഗ് കേന്ദ്രത്തില്‍ പീഡനം: സ്ഥാപന നടത്തിപ്പുകാരന്റെ ജാമ്യം തള്ളി കോടതി

Crime Local News

മലപ്പുറം: മസാജിംങ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന യുവതിയെ ബാലാല്‍സംഗം ചെയ്യാന്‍ ഒത്താശ ചെയ്തു നല്‍കിയെന്ന കേസില്‍ അറസ്റ്റിലായ സ്ഥാപന നടത്തിപ്പുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.പാലക്കാട് കുരുക്കല്ലൂര്‍ കക്കനംപള്ളി കുന്നക്കാട്ടില്‍ കുമാരന്‍ (54) ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. ബി പി അങ്ങാടിയിലെ സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ 19കാരിയാണ് പീഡനത്തിനിരയായത്. മസാജിംഗ് ചെയ്തു കൊണ്ടിരിക്കെ കേസിലെ ഒന്നാം പ്രതിയായ താനൂര്‍ പുതിയ കടപ്പുറം സ്വദേശി ഷര്‍ഹബ് യുവതിയെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ സംഭവത്തില്‍ ഒന്നാം പ്രതിക്ക് രണ്ടാംപ്രതിയായ മാനേജര്‍ ഒത്താശ ചെയ്തു നല്‍കിയെന്നാണ് കുമാരനെതിരെയുള്ള കേസ്.
കഴിഞ്ഞ മാസം രാത്രി8.30ഓടെയാണു സംഭവം. രാത്രി വൈകി കേന്ദ്രം അടുക്കുന്ന സമയത്താണു ഷര്‍ഹബ് എത്തുന്നത്. തനിക്കു മസ്സാജ്ചെയ്യണമെന്നു പറഞ്ഞതോടെ അടുക്കുകയാണ്. സമയം വൈകിയെന്നും കുമാരന്‍ തന്നെയാണു പറയുന്നത്. എന്നാല്‍ താന്‍ ഏറെ ദൂരെ നിന്നും വരികയാണെന്നും നാളെ വരാന്‍ സാധിക്കില്ലെന്നും ഷര്‍ഹബ് അപേക്ഷാ രീതിയില്‍ പറഞ്ഞതോടെ കുമാരന്‍ ജീവനക്കാരിയോടു ഇതുംകൂടി കഴിഞ്ഞിട്ടുപോകാമെന്നു പറഞ്ഞു. ഇതെല്ലാം കുമാരനും ഷര്‍ഹബും തമ്മിലുള്ള പ്ലാനിംഗാണെന്നും ആദ്യം ജീവനക്കാരിക്കു മനസ്സിലായിരുന്നില്ല. എന്നാല്‍ യുവാവ് മസാജിനായി അകത്തു കയറിയതോടെ പതുക്കെ കുമാരന്‍ പുറത്തേക്കുപോകുകയായിരുന്നു. കേന്ദ്രത്തിലെ വനിതാ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവരെല്ലാംനേരത്തെ പോയതിനാല്‍ തന്നെ ജീവനക്കാരിക്കു ഭയന്നാണു നിന്നിരുന്നത്. രണ്ടുദിവസം മുമ്പു മാത്രമാണു ഈ ജീവനക്കാരി ഇവിടെ ജോലിക്കു പ്രവേശിച്ചത്. രണ്ട് വര്‍ഷം മുമ്പാണു ആയുര്‍വേദ ചികിത്സയുടെ പേരില്‍ ഇവിടെ മസാജ് കേന്ദ്രം തുറന്നത്. പോലീസിന്റെ പരിശോധനയില്‍ ഇതുവരെ ലൈസന്‍സ് കേന്ദ്രത്തിന് ലൈസന്‍സ് കണ്ടെത്താനും സാധിച്ചിട്ടില്ല. പുരുഷന്‍മാര്‍ക്കു സ്ത്രീകള്‍ മസാജ് ചെയ്യുന്നതും ഇവിടെ സ്ഥിരം നടക്കാറുണ്ടെന്നു പോലീസിനു സൂചന ലഭിച്ചിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി ഫര്‍ഹബ് കുമാരന്റെ സഹായത്തോടെയാണു കേന്ദ്രത്തിലെത്തിയതെന്നു സമ്മതിച്ചതായി പോലീസ് പറഞ്ഞു. പുരുഷന്‍മാര്‍ക്കു സ്ത്രീകള്‍ മസാജ് ചെയ്യാന്‍ പണിക്കൂറിന് 1500രൂപയാണു ഇവിടെ ഫീസായി വാങ്ങിയിരുന്നതെന്നാണു വിവരം. സംഭവം നടന്ന സമയം പ്രതിയെ പിടികൂടാനോ വിവരം പോലീസില്‍ അറിയിക്കാനോ നടത്തിപ്പുകാരനായ കുമാരന്‍ തയ്യാറായില്ലെന്നും ഇതിനാലാണു താന്‍ പോലീസില്‍ പരാതി നല്‍കിയതെന്നും ജീവനക്കാരി പറഞ്ഞു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്..
തിരൂര്‍ സി.ഐ ജിജോ എം.ജെ എസ്.ഐ പ്രദീപ് കുമാര്‍ ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ പ്രമോദ്, സീനിയര്‍ സി.പി.ഒ രാജേഷ് സി.പി.ഒ മാരായ ഉദയന്‍, ഉണ്ണിക്കുട്ടന്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.